ജീരകവും ഇഞ്ചിയും കൊണ്ട് പൊണ്ണത്തടി കുറക്കാം
തടി കുറയ്ക്കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. ഇതില്‍ പലതും തടി കുറയ്ക്കുന്നിനൊപ്പം തന്നെ മറ്റു പല ആരോഗ്യഗുണങ്ങളും നല്‍കുന്നവയുമാണ്.ഇത്തരത്തിലൊരു വഴിയാണ് ജീരകവും ഇഞ്ചിയും. പ്രത്യേക രീതിയില്‍ ഇവ രണ്ടും ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരു പാനീയം.
ഈ പാനീയം തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അടുപ്പിച്ച് ഉപയോഗിക്കുന്നത് ഏറെ നല്ലതുമാണ്. ഇതിന് ഇതല്ലാതെയും പല ഗുണങ്ങളുമുണ്ട്. ഇഞ്ചി കൊഴുപ്പു കത്തിച്ചു കളയും, ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണിത്. ഇതുപോലെ ജീരകവും ശരീരത്തിന് ചൂടു നല്‍കി കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്.
ഈ പ്രത്യേക പാനീയം ശരീരത്തിന് പ്രതിരോധശേഷി നല്‍കും. ഇഞ്ചിയില്‍ ഇതിനായി എന്‍സൈമുണ്ട്. ജീരകത്തില്‍ വൈറ്റമിന്‍ സിയും. ഇവ രണ്ടും ഗുണം നല്‍കും.
ബിപി കുറയ്ക്കാനും സ്‌ട്രെസ് കുറയ്ക്കാനുമെല്ലാം സഹായിക്കുന്ന പാനീയമാണ് ഇത്. ജീരകവും ഇഞ്ചിയുമെല്ലാം ഇതിന് സഹായിക്കും. ഇതുകൊണ്ടുതന്നെ ഹൃദയത്തിനും നല്ലത്.
ശ്വാസകോശസംബന്ധമായ പല പ്രശ്‌നങ്ങളും ഒഴിവാക്കാനുള്ള നല്ലൊരു പാനീയമാണിത്. കഫം നീക്കാനും ചുമ മാറ്റാനുമെല്ലാം ഏറെ നല്ലത്. ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഗുണകരമാണിത്.ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളടങ്ങിയ ഒന്നു കൂടിയാണ് ഇത്. ഇതുകൊണ്ടതുന്നെ അണുബാധകള്‍ തടയാന്‍ ഏറെ ഗുണകരം.
ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. മുറിവുണക്കാനും ചുളിവുകള്‍ അകറ്റാനും മുഖക്കുരുവിനെ തടയാനുമെല്ലാം ഏറെ നല്ലത്.ഉറക്കക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഈ പാനീയം. ഇന്‍സോംമ്‌നിയക്കുള്ള നല്ലൊരു മരുന്ന്.
വൈറ്റമിന്‍ സി, എ ,ക്യുമിന്‍, ജിഞ്ചറോള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇതില്‍ ധാരാളമുണ്ട്. ഇവയെല്ലാം ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ ഒഴിവാക്കാനും ഏറെ ഗുണകരം.ഡയബെറ്റിസ് കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു പാനീയം കൂടിയാണിത്. ജീരകവും ഇഞ്ചിയുമെല്ലാം പ്രമേഹം കുറയ്ക്കും.
Comments
Post a Comment