കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
കൊളസ്ട്രോൾ നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചു മറ്റാരെക്കാളും അറിവുള്ളവരാണു മലയാളികൾ. മരുന്ന്, വ്യായാമം, ഭക്ഷണക്രമം എന്നിങ്ങനെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ ആവശ്യമായ ത്രിവിധ മാർഗങ്ങളെ കുറിച്ചും മലയാളിക്കു നന്നായിട്ടറിയാം. പക്ഷേ, ഇതൊക്കെ പ്രാവർത്തികമാക്കാൻ ഇത്രത്തോളം വിമുഖതയുള്ള ഒരു സമൂഹവും മറ്റൊന്നില്ല. ഈ വൈരുധ്യം ചർച്ചാവിഷയമാക്കേണ്ടതാണ്. ലോകത്തിലെ ഏത് ആസ്തികളെക്കാളും പ്രാധാന്യം നൽകേണ്ടത് ആരോഗ്യത്തിനാണ് എന്നതാണു വസ്തുത. കാർ കഴുകാനും വീടു വൃത്തിയാക്കാനും ദിവസവും മണിക്കൂറുകൾ ചെലവാക്കുന്ന മലയാളി, നടക്കുവാനോ മറ്റു വ്യായാമങ്ങൾക്കു വേണ്ടിയോ അരമണിക്കൂർ ചിലവാക്കാൻ മടി കാണിക്കുന്നു. വീടും കാറും തന്റെ പ്രധാനപ്പെട്ട ആസ്തികളാണെന്നു കരുതുന്നവർ സ്വന്തം ആരോഗ്യത്തെക്കുറിച്ച് അങ്ങനെ കരുതുന്നില്ല.
Comments
Post a Comment